കാഞ്ഞങ്ങാട്: വനം വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആയി ചുമതലയേറ്റ എന്‍.സി.പി എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേരയെ എന്‍.സി.പി. എസ് ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന സെക്രട്ടറി സി. ബാലന്‍ പൊന്നാട അണിയിച്ചു ഉപഹാരം സമ്മാനിച്ചു. ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാരും പോഷക സംഘടന ഭാരവാഹികളും ഹാരാര്‍പ്പണം നടത്തി. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ട്രഷറര്‍ ബെന്നി നാഗമറ്റം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി. നാരായണന്‍ മാസ്റ്റര്‍, ഉദിനൂര്‍ സുകുമാരന്‍, സുബൈര്‍ പടുപ്പ്, സിദ്ദിഖ് കൈക്കമ്പ, ഒ. കെ ബാലകൃഷ്ണന്‍, എ.ടി വിജയന്‍, സീനത്ത് സതീശന്‍, ബ്ലോക്ക് പ്രസിഡന്റുമാരായ മഹമൂദ് കൈക്കമ്പ, സെമീര്‍ ആണങ്കൂര്‍, രാഹുല്‍ നിലാങ്കര, നാസര്‍ പള്ളം, മോഹനന്‍ ചുണ്ണംകുളം, ഹമീദ് ചേരംങ്കൈ, രാധാകൃഷ്ണന്‍ കുറ്റിക്കോല്‍, ഖദീജ മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരീം ചന്തേര മറുപടി പ്രസംഗം നടത്തി.
