പുത്യക്കോടി കരപ്പാടി വിഷ്ണു മുടിചാമുണ്ഡി തറവാട്ടില്‍ കളിയാട്ടം 29 മുതല്‍

പാലക്കുന്ന് : പുത്യക്കോടി കരപ്പാടി വിഷ്ണു മുടിചാമുണ്ഡി തറവാട്ടില്‍ കളിയാട്ട ഉത്സവം 29 മുതല്‍ 31 വരെ നടക്കും.
29ന് രാവിലെ ഗണപതി ഹോമത്തിനുശേഷം കരപ്പാടി സംഘത്തിന്റെ ഭജന. 10 ന് നാഗ പ്രതിഷ്ഠ.
ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് 6 ന് കോട്ടക്കുന്ന് വിഷ്ണു ധൂമാവതി ക്ഷേത്രത്തിന്റെ ഭണ്ഡാരം വഹിച്ചുള്ള എഴുന്നള്ളത് സുബേദാര്‍ തറവാട്ടില്‍ നിന്നും തൃക്കണ്ണാടി വഴി തറവാട്ടില്‍ എത്തും. 7ന് വെങ്കടരമണ ദേവന് അരി സേവയും പാനക പൂജയും. 9ന് അന്നദാനം. 9.30ന് തിടങ്ങള്‍. 10ന് മോന്തിക്കോലം. 11ന് മുടിചാമുണ്ഡി തെയ്യം പുലര്‍ച്ചെ 4 വരെ അരങ്ങിലുണ്ടാകും.
30ന് രാവിലെ 4. 30ന് ധാരു, കുന്ദു ദൈവങ്ങള്‍ അരങ്ങില്‍. 5ന് കുറത്തിയമ്മയുടെ പുറപ്പാട്. 10ന് വിഷ്ണുമൂര്‍ത്തി ധൂമാവതി തെയ്യങ്ങള്‍ അരങ്ങില്‍. ഉച്ചയ്ക്ക് അന്നദാനം. 3ന് ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത്. 5.30 ന് തല്ലാണി ഗണേശ ശാരദ മഹിളാ സംഘത്തിന്റെ ഭജന. 6ന് കാട്രൂമൂല മാലിങ്ക മേസ്ത്രിയുടെ തറവാട്ടില്‍ നിന്ന് ആദി രക്ത്‌തേശ്വരി, ആദിപൊട്ടന്‍ ദൈവങ്ങളുടെ ഭണ്ഡാരം എഴുന്നള്ളത്ത്.
6. 30ന് സാംസ്‌കാരിക പരിപാടി. തുടര്‍ന്ന് പള്ളിപ്പുറം ശാസ്താനഗര്‍ ധര്‍മ്മശാസ്താ സംഘത്തിന്റെ നൃത്തഭജനയും പാലക്കുന്ന് കരിപ്പോടി, തല്ലാണി സംഘങ്ങളുടെ തിരുവാതിരക്കളിയും, കുട്ടികളുടെ വിവിധ കലാപരിപാടികളും. ശേഷം ആദരിക്കല്‍ ചടങ്ങ്. 8ന് രക്ത്‌തേശ്വരിയുടെ തിടങ്ങള്‍.
9ന് അന്നദാനം. 10ന് പൊട്ടന്‍ തെയ്യത്തിന്റെ തിടങ്ങലും മേലേരിക്ക് തിരികൊളുത്തലും.
31ന് പുലര്‍ച്ചെ 3ന് പൊട്ടന്‍ തെയ്യത്തിന്റെ അഗ്‌നിപ്രവേശം. 10ന് ബ്രഹ്‌മരക്ഷസിന് പ്രാര്‍ഥനയും രക്തേശ്വരി തെയ്യവും. ഒരു മണിക്ക് കുതിര്‍ ഗുളികസ്ഥാനത്ത് ഗുളികന്‍ അരങ്ങില്‍.1.30ന് അന്നദാനം.
3.30ന് ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത്.4ന്
കാലിച്ചാന്‍ തെയ്യം അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നതോ ടെ കളിയാട്ടത്തിന് സമാപനം.

 

error: Content is protected !!