പുതുവത്സരാരോഗ്യം : കത്തെഴുത്ത് മത്സരം

പള്ളിക്കര: കുടുംബാ രോഗ്യ കേന്ദ്രത്തിന്റെ ക്രിസ്ത്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ കത്തെഴുത്ത് മത്സരം ശ്രദ്ധേയമായി. പുതുവര്‍ഷത്തില്‍ ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സുഹൃത്തിന് കത്തെഴുതുക എന്ന വേറിട്ട മത്സരമായിരുന്നു നടത്തിയത്.കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരും ആശാ പ്രവര്‍ത്തകരുമാണ് മത്സരത്തില്‍ കത്തെഴുതിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.ശ്രീലക്ഷ്മി അധ്യക്ഷയായി. ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി.സജീവന്‍, പി എച്ച് എന്‍ കെ പ്രേമ, ഫാര്‍മസിസ്റ്റ് ശ്രീനാ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ പി പുഷ്പ ഒന്നാം സ്ഥാനവും ടി.വി.ഗിരിജ രണ്ടാം സമ്മാനവും നേടി.വിജയികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് ജീവനക്കാര്‍ അവതരിപ്പിച്ച കലാവിരുന്ന് അരങ്ങേറി.

 

error: Content is protected !!