കോട്ടപ്പാറ : പുലിയെ കണ്ട പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെയാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ
വെള്ളൂട കാനം സ്വദേശി അനീഷ് രാവിലെ 7 മണിക്ക് ജോലിക്ക് പോകുന്നതിനിടെ വാഴക്കോട് -നെല്ലിയടുക്കം റോഡില്‍ പുലി റോഡ്
മുറിച്ചു കിടക്കുന്നത് കണ്ടത്. പിന്നീട് കാനത്തിലെ റബ്ബര്‍ തോട്ടത്തിലും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി പട്ടത്തുമലയിലെ സുരേന്ദ്രനും പുലിയെ കണ്ടിരുന്നു. ഇതോടെ പ്രദേശം ഭയപ്പാടിലായത്. ഇതിനെ തുടര്‍ന്ന് ആര്‍ആര്‍ടി ഡെപ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം വി സത്യന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരെ എത്തി സ്ഥലം പരിശോധിക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ യു.രവീന്ദ്ര, എസ് എസ് അശോകന്‍, എ. അമല്‍, എ കെ. നിവേദ് എന്നിവരും ക്യാമറ സ്ഥാപിക്കുന്ന സംഘത്തില്‍ ഉണ്ടായിരുന്നു.
