കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് പി.കെ. ശ്രീമതിടീച്ചറുടെ ബാഗ് ട്രെയിന്‍ യാത്രയ്ക്കിടെ കവര്‍ന്നു. മഹിളാ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊല്‍ക്കത്തയില്‍ നിന്ന് സമസ്തി സ് പുരിലേക്ക് പോകുമ്പോഴായിരുന്നു കവര്‍ച്ച.
ബാഗില്‍ ഉണ്ടായ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും മൊബൈല്‍ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. ഉറങ്ങുമ്പോള്‍ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ ബാഗ് നഷ്ടപ്പെട്ടിരുന്നുവെന്ന് ശ്രീമതിടീച്ചര്‍ പറഞ്ഞു.
