ജിഎച്ച്എസ്എസ് ഹോസ്ദുര്‍ഗ് എസ് പി സി ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായി

കാഞ്ഞങ്ങാട്: ഡിസംബര്‍ 23, 24, 25 തീയതികളില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കുന്ന ത്രിദിന ക്യാമ്പ് കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബു കെ.പി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് പി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ പി വി,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുരേഷ് ബാബു എവി എന്നിവര്‍ മുഖ്യാതിഥികളായി.ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ നീതു തച്ചഞ്ചേരി, ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, മദര്‍ പിടിഎ പ്രസിഡണ്ട് നൗഷിബ, പിടിഎ വൈസ് പ്രസിഡന്റ് ഇബ്രാഹിം,മദര്‍ പി ടി എ വൈസ് പ്രസിഡണ്ട് ബിസ്മിതാ സലീം, വികസന സമിതി ചെയര്‍മാന്‍ എം കെ റഷീദ്, സ്റ്റാഫ് സെക്രട്ടറിബാബുരാജ് പി.പി, സിപിഒ മാരായ മാരായ സിന്ധു ടി വി വഹീദത്തെട്ടി എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം പി രാജേഷ് സ്വാഗതവും സീനിയര്‍ കേഡറ്റ് ജമ്‌നാ മറിയം നന്ദിയും പറഞ്ഞു.

 

error: Content is protected !!