പെരിയ: ജോലിക്കായി വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം, തണ്ണോട്ട്, കുണ്ടുവളപ്പിലെ രാജന്‍ (50)ആണ് മരിച്ചത്. ഇന്ന് രാവിലെ മിന്നംകുളത്തുള്ള ഭാര്യാ വീട്ടില്‍ നിന്നു കാടുവെട്ടുന്ന മെഷീനുമായി ജോലിക്ക് ഇറങ്ങിയതായിരുന്നു. പിന്നീട് മുത്തനടുക്കത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്ത് അവശനിലയില്‍ കാണപ്പെട്ട രാജനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: തമ്പായി. പിതാവ്പരേതനായ നാരായണന്‍.ഭാര്യ: രജനി. ഏക മകള്‍ പൗര്‍ണ്ണമി (പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: വിനോദ്, രാധ, ബിന്ദു, പരേതനായ സുനില്‍.
