പാണത്തൂര്‍ : നാടിനെയാകെ ദുഖത്തിലാക്കിയ പാണത്തൂര്‍ പരിയാരത്തെ ലോറിയപകടം നടന്നിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. 2021 ഡിസംബര്‍ മാസം 23-ാം തീയതി കല്ലപ്പള്ളിയില്‍ നിന്ന് മരം കയറ്റി പാണത്തൂരിലേക്കു വരികയായിരുന്ന ടോറസ് ലോറി മറിഞ്ഞ് പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശികളായ നാലു തൊഴിലാളികള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ലോറി ഡ്രൈവറുടെ പിതാവായ ലോറി ക്ലീനര്‍ പിന്നീട്ട് മരണപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലും, മരണപ്പെട്ടവരുടെ കുടുംബ സഹായ നിധിസമാഹരണത്തിലും നാടാകെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിരുന്നു.
വാര്‍ഷിക ദിനാചരണത്തില്‍ ആര് സൂര്യനാരായണ ഭട്ട്, കെ.കെ വേണുഗോപാല്‍ എം ഷിബു, കാട്ടൂര്‍ മധുസുദനന്‍ നായര്‍, ജി രാമചന്ദ്രന്, പി ഗണേശന് നായക്ക്, പി.ജെ തങ്കച്ചന്, എം ദാമു, മോഹനന് കെ, പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
