കാഞ്ഞങ്ങാട് : കല്ലുരാവി പഴയകടപ്പുറത്തെ ഔഫ് അബ്ദുള്‍ റഹ്‌മാന്റെ 5-ാം രക്തസാക്ഷി ദിനത്തില്‍ പഴയകടപ്പുറത്ത് പുഷ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും നടത്തി.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ ബല്ലത്ത് അധ്യക്ഷനായി.ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ട്രഷറര്‍ വി. വി. രമേശന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ്, മുന്‍ ജില്ലാ പ്രസിഡന്റുമാരായ അഡ്വ. കെ. രാജ്മോഹന്‍, പി. കെ. നിഷാന്ത്, ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്, അനീഷ് കുറുമ്പാലം,എന്‍. പ്രിയേഷ്, എന്‍. വി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. നിതിന്‍ കുശാല്‍നഗര്‍ സ്വാഗതം പറഞ്ഞു.
