പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സപ്തദിന ക്യാമ്പ് നടത്തി

പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പ് ‘ സ്‌നേഹ സ്പര്‍ശത്തിന്റെ ഉദ്ഘാടനം ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍
സി.എച്ച്. കുഞ്ഞമ്പു എം.എല്‍. എ നിര്‍വ്വഹിച്ചു. അംബേദ്കര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത് അധ്യക്ഷസ്ഥാനം വഹിച്ചു. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പിന്റെ വിശദീകരണം എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രവീണ്‍ കുമാര്‍ നടത്തി. പുല്ലൂര്‍ – പെരിയ ഗ്രാമപഞ്ചായത്ത് അംഗം ഉഷ ടീച്ചര്‍, അംബേദ്കര്‍ എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ. ബിപുലാറാണി, അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. സുനില്‍ കുമാര്‍, അംബേദ്കര്‍ എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് പി.ആര്‍.ഒ. സി. മുഹമ്മദ് കുഞ്ഞി, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.വി. സാവിത്രി, പി.ടി.എ. വൈസ് പ്രസിഡന്റ് മുസ്തഫ തായന്നൂര്‍, ഐ. ക്യു. എ. സി. കോര്‍ഡിനേറ്റര്‍ പി. അഭിലാഷ്, എന്‍.എസ്.എസ് അഡൈ്വസറി കമ്മിറ്റി കണ്‍വീനര്‍ സി. ഷിജിത്ത്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് തബ്ഷീറ, എന്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി സിജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!