കാഞ്ഞങ്ങാട്: ഉമര്‍ സമര്‍ഖന്ത് വലിയുല്ലാഹിയുടെ പേരില്‍ വര്ഷംത്തോറും കഴിച്ച് വരുന്ന ഉറൂസ് മുബാറക്ക് ഇന്ന് മുതല്‍ 29 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നതാ ണെന്ന് പത്ര സ മ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. നാളെ രാത്രി എട്ട് മണിക്ക് ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജിയുടെ അദ്ധ്യക്ഷതയില്‍ എന്‍.പി.എം. സൈനുല്‍ ആബിദിന് തങ്ങള്‍ കുന്നും കൈ ഉല്‍ഘാടനം ചെയ്യും. 25 ന് രാത്രി എട്ട് മണിക്ക് അസറുദ്ദിന് കല്ലൂര്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ബുര്‍ദ മജ്ലിസ് നടത്തും. 26ന് ഉച്ചക്ക് രണ്ട് മണിക്ക് ഉറൂസ് കമ്മറ്റി ചെയര്മാന് പാലക്കി അബ്ദുല്‍ നാസ്സര്‍ പതാക ഉയത്തും. വൈകിട്ട് നാല് മണിക്ക് ഉറൂസ് കമ്മറ്റിയും ജ്യേതിദേവസ് ഡയബെറ്റിസ് ഹോസ്പിറ്റലാമായി സഹകരിച്ച് ഡോ.ഷഹാന യാസ്മിന് പ്രമേഹ ബോധവല്കരണ ക്ലാസ്സും ആരോഗ്യ സ്ക്രിനിംഗ് രാത്രി അബ്ദുല്‍ റസാഖ് അബ്റാരി പത്തനംതിട്ടയുടെ മതപ്രഭാഷണം നടക്കും. 27ന് ശനി രാവിലെ 10 മണിക്ക് അഹല്യ ഐ ക്ലിനിക്ക് സഹകരത്തോടെ കണ്ണ് പരിശോധനാ ക്യാമ്പ് വൈകിട്ട് നാല് മണിക്ക് പ്രവാസി സംഗമം നടക്കും. രാത്രി എട്ട് മണിക്ക് മെഗാ ദഫ് മത്സരം നടക്കും. 28ന് രാവിലെ പത്ത് മണിക്ക് മന്‍സൂര്‍ ഹോസ്പിറ്റലില്‍ സഹകരത്തോടെ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകിട്ട് നാല് മണിക്ക് മാനവ സൗഹര്‍ദ സദസ്സ് നടക്കും. രാത്രി എട്ട് മണിക്ക് സമാപന പരിപാടി ഉറൂസ് കമ്മറ്റി ചെയര്മാന് പാലക്കി അബ്ദുല്‍ നാസ്സറിന്റെ അദ്ധ്യക്ഷതയില്‍ ഹാഫിള് ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മതപ്രഭാഷണവും തുടര്‍ന്ന് ശൈഖുന ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ നേതൃത്വത്തില്‍ കൂട്ട പ്രാര്‍ത്ഥന പി.എം. ഫാറൂഖ് ( അബുദാബി) സ്വാഗതവും സലാം ബടക്കന്‍ നന്ദി പറയും .29ന് രാവിലെ സുബഹി നിസ്കാരനന്തരം മൗലിദ് പാരയണവും അസര്‍ നിസ്കാരനന്തരം അന്ന ദാനത്തോട് കുട ഉറൂസ് പരിപാടി ക്ക് സമാപിക്കും. പത്ര സമ്മേളനത്തില്‍ അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി, ജനറല്‍ സെക്രട്ടറി അഷ്റഫ് ഹന്ന, ഉറൂസ് കമ്മിറ്റി ചെയര്മാന് നാസര്‍ പാലക്കി, ജനറല്‍ കണ്‍വീനര്‍ ഫിയാസ് യു വി, ട്രഷറര്‍ തസ്ലിം ബടക്കന്‍, വൈസ് ചെയര്മാന് മുഹമ്മദ് അലി, കണ്‍വീനര്‍ ഷബീര്‍ ഹസ്സന്, മീഡിയ ചെയര്മാന് ശരീഫ് കെ വി, ശിഹാബ് പാരീസ്, മുഹമ്മദ് കുഞ്ഞി കല്ലായി എന്നിവര്‍ സംബന്ധിച്ചു.
