കരിന്തളം: പെരിയങ്ങാനം 12-ാം വാര്‍ഡ് കുറുംഞ്ചേരിയില് വയോജന സംഗമം നടത്തി. സംഗമത്തില്‍ ഏറ്റവും പ്രായം കൂടിയ ആള് ക്രിസ്മസ് കേക്ക് മുറിച്ചു. എല്ലാമാസവും മുടങ്ങാതെ കുറുഞ്ചേരി കുടുംബക്കൂട്ടം വയോജന സംഗമം നടത്താറുണ്ട്. പ്രായമായവര്‍ ഒന്നിച്ച് കൂടുകയും വിശേഷങ്ങള്‍ പങ്കു വയ്ക്കുകയും, വണ്‍ ഡേ ടൂര്‍ പോവുകയും, ചികില്‍സാ സഹായങ്ങള്‍ നല്‍കുകയും, പരസ്പരം സഹായകമാവുകയും ചെയ്യാറുണ്ട്.പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു.
