കാഞ്ഞങ്ങാട് : മുന്‍മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ 15 -ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് 22-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണവും പുഷ്പ്പാര്‍ച്ചനയും പായസം വിതരണവും നടത്തി.വാര്‍ഡ് പ്രസിഡന്റ് പ്രസാദ് സി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ സുകുമാരന്‍ മണ്ഡലം, രവീന്ദ്രന് ചേടിറോഡ്, രാജന് തെക്കേക്കര വാര്‍ഡ് കൗണ്‍സിലര്‍മാരായ അനില്‍ വാഴുന്നോറടി,എം സുമതി ,യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ,മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കമലാക്ഷി കെ, മണ്ഡലം ഭാരവാഹികളായ അജയന് കുമാര്‍, ആലാമി, സുരേഷ് പാലോട്ടില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഗോകുല്‍ദാസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജിജേഷ്,
ഗംഗാധരന് അമ്പങ്ങാട്ട്,കെ ബാലകൃഷ്ണന്, ഭാരതി. എ,ഭാസ്കരന് മണ്ഡലം,ഉപേന്ദ്രന് മഠത്തില്‍, വേണു കുറ്റിയാന്തോല്‍,രഘു മണ്ഡലം, രാജു കണ്ടേന,ഷൈജ തുടങ്ങിയവര്‍ സംസാരിച്ചു.
