നീലേശ്വരം :അലഞ്ഞു നടന്ന വൃദ്ധന് ആശ്രയമായി നീലേശ്വരം ജനമൈത്രി പോലീസ്.ആരോരുമില്ലാതെ അലഞ്ഞു നടക്കുകയായിരുന്ന കാര്യംകോട് സ്വദേശി പൊക്കനെയാണ് നീലേശ്വരം ജനമൈത്രി പോലീസ് ചേര്‍ത്തു പിടിച്ച് മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടു വിട്ട് സംരക്ഷണം ഒരുക്കിയത്. ഒപ്പം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള ക്രിസ്മസ് കേയ്ക്കും വാങ്ങിയാണ് പോലീസ് പോയത്.തുടര്‍ന്ന് അവിടെ വെച്ച് കേക്ക് മുറിച്ച് മുഴുവന്‍ അന്തേവാസികള്‍ക്കും കൊടുത്തതിന് ശേഷമാണ് ജനമൈത്രി പോലീസ് മടങ്ങിയത്.പോലീസിനൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതില്‍ അന്തേവാസികളെല്ലാം വലിയ സന്തോഷത്തിലായിരുന്നു. നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ കെ വി രതീശന് , ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ, സി കെ കുഞ്ഞികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് അലഞ്ഞു നടന്ന വൃദ്ധനെ പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടുവിട്ടതും ക്രിസ്മസ് കേയ്ക്ക് മുറിച്ചതും.പുനരുധിവാസ കേന്ദ്രത്തിലെ സുസ്മിതയും ചടങ്ങില്‍ സംബന്ധിച്ചു.
