ജീവിതത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിക്കുന്നവര്‍ ദൈവതുല്യരാണ് ; ഡോ:ഖാദര്‍ മാങ്ങാട്: ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം നടന്നു; ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ട്രസ്റ്റിമാരെ ആദരിച്ചു.

മാവുങ്കാല്‍:ജീവിതത്തില്‍ കഷ്ടപ്പെടുന്നവരെ സേവിക്കാന്‍ അവസരം ലഭിക്കുന്നവര്‍ സുകൃതം ചെയ്തവരാണെന്നും അവരെ പരിചരിക്കുന്നവര്‍ ദൈവ തുല്യരാണെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ ഖാദര്‍ മാങ്ങാട് പറഞ്ഞു.
ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ളിന്റെ 35 മത് വാര്‍ഷികാഘോഷ ചടങ്ങുകളുടെ ‘ ശലഭോല്‍ സവം 2025’ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്ന ശേഷിക്കാരെ പരിചരിക്കുന്ന രക്ഷിതാക്കളും, അധ്യാപകരും ഏറ്റവും ഭാഗ്യശാലികളാണെന്നും, അവര്‍ സ്വര്‍ഗപ്രവേശനത്തിനു അര്‍ഹരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ജയേഷ് ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷം വഹിച്ചു.റോട്ടറി എം ബി എം ചാരിറ്റബിള്‍ ട്രസ്റ്റി ചെയര്‍മാന്‍ ഡോ: എം.ആര്‍.നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വെച്ച് റോട്ടറിഎം ബി എം ചാരിറ്റബ്ള്‍ ട്രസ്റ്റിസിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന സ്ഥാപക ട്രസ്റ്റീസ് ഡോ: എം.ആര്‍.നമ്പ്യാര്‍,വി.കെ.എ.കരിം,കെ.അബ്ദുള്‍ ഖാദര്‍,എം.സി.ജേക്കബ് എന്നിവരെ സ്വാമി മുക്താനന്ദ ആദരിച്ചു.
പ്രിന്‍സിപ്പാള്‍ ബീന സുകു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സ്‌കൂള്‍ ഡയറക്ടര്‍ ഗജാനന്‍ കമ്മത്ത്, റോട്ടറി ക്ലബ്ബ് സെക്രട്ടറി മഞ്ജുനാഥ പൈ, സ്‌കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.സുരേഷ്, പി ടി എ പ്രസിഡണ്ട് പി.സുബൈര്‍, സ്വാശ്രയ സൊസൈറ്റി പ്രസിഡണ്ട് നര്‍മ്മദ ജയേഷ്,മദര്‍ പി ടി എ പ്രസിഡണ്ട് കെ.ബിന്ദു,എല്‍ എല്‍ സി കണ്‍വീനര്‍ കെ എം വിജയകൃഷ്ണന്‍,എന്നിവര്‍ സംസാരിച്ചു.സ്‌കൂളിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ഡോക്യൂമെന്ററി പ്രദര്‍ശനം റോട്ടറി ക്ലബ് അംഗങ്ങളായ ബി. മുകുന്ദപ്രഭു, ഹരീഷ് വി. വി എന്നിവര്‍ ചേര്‍ന്ന് സദസ്യര്‍ക്ക് പരിചയപ്പെടുത്തി.
തുടര്‍ന്ന് കലാപരികള്‍ അരങ്ങേറി. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി പി.വി.ദേവകി നന്ദി പ്രകാശിപ്പിച്ചു.

 

error: Content is protected !!