അതിഞ്ഞാല്‍ ഉറൂസ് ; മഖാം തുറക്കലും പ്രാര്‍ത്ഥന സദസ്സും നടന്നു

അതിഞ്ഞാല്‍ : ചിരപുരാതനമായ അതിഞ്ഞാല്‍ ദര്‍ഗ്ഗ ശരീഫ് ഉറൂസിനോട് അനുബന്ധിച്ച് നവീകരിച്ച മഖാം തുറക്കുകയും , പ്രാര്‍ത്ഥന സദസ്സും നടത്തി . ജമാ അത്ത് പ്രസിഡണ്ട് തെരുവത്ത് മൂസ ഹാജിയും , ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പാലക്കി അബ്ദുല്‍ നാസറും ചേര്‍ന്ന് മഖാം തുറന്നു . തുടര്‍ന്ന് മാലിക് ഇബ്‌നു ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് ഉസ്താദ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി . ഡിസംബര്‍ 24 മുതല്‍ 28 വരെയാണ് ഉറൂസ് നടക്കുക . ഉറൂസിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു .

 

error: Content is protected !!