കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്- പുതുവത്സര സഹകരണ വിപണി ജില്ലാതല ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്:പൊതുവിപണിയില്‍ മികച്ച ഇടപെടല്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്തെ എല്ലാ വിശേഷ ദിവസങ്ങളിലും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനും, വിലക്കയറ്റം തടയുന്നതിനും ഇടപെടല്‍ നടത്തുന്ന കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്- പുതുവത്സര ഭാഗമായി സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് മഡിയന്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്നു. നിത്യോപയോഗ സാധനങ്ങളായ അരി, വെളിച്ചെണ്ണ, കടല, പരിപ്പ്, വെല്ലം തുടങ്ങിയ 13 ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ പരമാവധി കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായാണ് സഹകരണ വിപണി കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിപണന കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്കായി നല്‍കുന്നത്. തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്‍മാന്‍ വി കെ രാജന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് വി വി തുളസി, ജനപ്രതിനിധികളായ മുഹമ്മദ് സുലൈമാന്‍ പൊതുപ്രവര്‍ത്തകരായ പാലക്കി രാജന്‍, കെ സി മുഹമ്മദ് കുഞ്ഞി, എം ശ്രീനിവാസന്‍, പി രമേശന്‍, സൗഹൃദ സമിതി അംഗം പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍സ്യൂമര്‍ഫെഡ് ജില്ലാ അസിസ്റ്റന്റ് മാനേജര്‍ പി ലില്ലി സ്വാഗതവും നീലേശ്വരം ഗോഡൗണ്‍ മാനേജര്‍ ഇ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

 

error: Content is protected !!