കാഞ്ഞങ്ങാട് നഗരത്തില്‍ ക്രിസ്തുമസ് കാരള്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ഇടവകയും കെ.സി വൈ എം മേഖലാ ഘടകവും സംയുക്തമായി കാഞ്ഞങ്ങാട് നഗരത്തില്‍ ക്രിസ്തുമസ് കാരള്‍ സംഘടിപ്പിച്ചു. ഹോസ്ദുര്‍ഗ് ടൗണ്‍ഹാള്‍ പരിസരത്തുനിന്നും വാദ്യമേളങ്ങളുടേയും നിശ്ചലദൃശ്യങ്ങളുടേയും അകമ്പടിയോടെ നടത്തിയ ആഘോഷമായ കാരള്‍ നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു. ചിറ്റാരിക്കാല്‍ അതിരുമാവ് പള്ളി വികാരി ഫാ.നിഖില്‍ ആട്ടോക്കാരന്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. ഉണ്ണിമിശിഹാ ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് കളപ്പുര, കാഞ്ഞങ്ങാട് അപ്പസ്‌തോല രാജ്ഞി കത്തോലിക്കാ പള്ളി വികാരി ഫാ ജോസ് അവന്നൂര്‍, കെ.സി വൈ എം ഫൊറോന ഡയറക്ടര്‍ ഫാ. ജോബിന്‍ പള്ളിക്കല്‍, ഫാ. ജോയല്‍മുകളേല്‍, ഫാ. അമല്‍ തൈപ്പറമ്പില്‍ , ഫൊറോനാ കോര്‍ഡിനേറ്റര്‍ വിക്ടര്‍ കോടിമറ്റം, രാജ് സെബാന്‍ വടക്കേ മറ്റം, ഷാജി കുമ്പളന്താനം, സി.എ പീറ്റര്‍, സാജുവെള്ളേപ്പള്ളി, സിബി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!