സ്ത്രീ ശാക്തീകരണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് അക്ഷയശ്രീയുടേത്: കെ. പ്രകാശന്‍ മാസ്റ്റര്‍

കാഞ്ഞങ്ങാട്: സ്ത്രീ ശാക്തീകരണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ്അക്ഷയശ്രീ മിഷന്‍ നിര്‍വഹിക്കുന്നത്. വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്ക് നമ്മുടെ രാജ്യം മുന്നേറുമ്പോള്‍ അതിനോടൊപ്പം അതിനു ശക്തി പകര്‍ന്നുകൊണ്ട് ഗുണപരമായ പങ്കു നിര്‍വഹിക്കുവാന്‍ അക്ഷയശ്രീ സ്വയം സഹായ സംഘങ്ങള്‍ക്ക് കഴിയണം. അതിനുള്ള ദിശാബോധം നല്‍കുവാന്‍ ശില്പശാലകള്‍ക്ക് കഴിയും. മാവുങ്കാല്‍ സേവാഭാരതി ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അക്ഷയശ്രീ മിഷന്‍ ഡ്രസ്സ് സംസ്ഥാന സെക്രട്ടറി കെ. പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ മിഷന്‍ പ്രസിഡന്റ പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ സംസാരിച്ചു. എം. വി രാജീവന്‍ സ്വാഗതവും സി. തമ്പാന്‍ നായര്‍ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി പി.രാമചന്ദ്രന്‍ (പ്രസിഡന്റ്),
എ.ഗംഗാധരന്‍ (വൈസ് പ്രസിഡന്റ്), സി. തമ്പാന്‍ നായര്‍ (സെക്രട്ടറി), കെ. കെ. നാഗേഷ് ജോയിന്റ് സെക്രട്ടറി), സി.ശാന്ത (ട്രഷറര്‍),
എം. നാരായണന്‍ (ജില്ലാ കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

error: Content is protected !!