കരിന്തളം: കരിന്തളത്ത് വൃദ്ധയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടു. കരിന്തളം ഗവണ്മെന്റ് കോളേജിന് സമീപം മെയിന്‍ റോഡരികില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സി ലക്ഷ്മിക്കുട്ടിയമ്മയെ ( 80) ആണ് ഇന്നലെ രാത്രിയോടെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന ലക്ഷ്മിക്കുട്ടി അമ്മ തൊഴിലുറപ്പ് തൊഴിലാളി കൂടിയാണ്. വൈകുന്നേരം ആയിട്ടും വീട്ടില്‍ ലൈറ്റ് കാണാത്തതിനാല്‍ അയല്‍വാസികള്‍ നോക്കുമ്പോള്‍ വീടിന്റെ അടുക്കള ഭാഗം തുറന്നു കാണപ്പെടുകയും വൃദ്ധയെ അകത്തു വീണു കിടക്കുന്ന നിലയിലും കാണപ്പെട്ടു. വീടിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പ്രിന്‍സിപ്പല്‍ എസ് ഐ ജി ജിഷ്ണു ,എസ് ഐ കെ വി പ്രകാശന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പോലീസ് കാവലേര്‍പ്പെടുത്തി. ഇന്‍ക്വസ്റ്റ് ഇന്ന് രാവിലെ . സിപിഐഎം കരിന്തളം വെസ്റ്റ് ബ്രാഞ്ച് അംഗവുമാണ്. ഭര്‍ത്താവ് : പരേതനായ രവീന്ദ്രന് നായര്‍. മകള്‍: പ്രഭ (ഓമച്ചേരി). മരുമകന്:എം സി സുധാകരന്.
