തൃശൂര്‍ : വാഫിന്റെ പ്രവര്‍ത്തി ഹെര്‍കൂലിസ് ടാസ്‌കിന് സമമെന്നും ആരോഗ്യമുള്ള ഒരു ജനതയാണ് നമ്മുടെ ആവശ്യമെന്നും
വയസ്സ് കൂടിയാല്‍ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കാന്‍ വാഫിന്റെ പ്രവര്‍ത്തി കൊണ്ട് സാധിക്കുമെന്നുംഇത് ഒരു പുണ്യപ്രവര്‍ത്തി കൂടിയാണെന്നും കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എന്‍. നഗരേഷ് . വെറ്ററന്‍സ് അത് ലറ്റിക് ഫെഡറേഷന്‍ (വാഫ് )
കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ സംസ്ഥാന വെറ്ററന്‍സ് അത് ലറ്റിക്‌സ് മെഗാ ചാമ്പ്യന്‍ഷിപ്പ് കുന്ദംകുളം ജി എം ബി വി എച്ച് എസ് എസ് സ്‌കൂള്‍ സിന്തറ്റിക് അത് ലറ്റിക് ഗ്രൗണ്ടില്‍ (സ്വര്‍ഗ്ഗീയ ശ്രീദേവി നഗറില്‍ ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ഗിരീശന്‍ അധ്യക്ഷ സ്ഥാനം വഹിച്ചു. രാവിലെ പതാക ഉയര്‍ത്തി പുഷ്പാര്‍ച്ചനയും പ്രസിഡണ്ട് നിര്‍വഹിച്ചു.
30 വയസ്സിന് മേലുള്ള 500 ലധികം സ്ത്രീ – പുരുഷ വെറ്ററന്‍ കായിക താരങ്ങളാണ് മല്‍സരിക്കാന്‍ എത്തിയത്. വാഫി അഖിലേന്ത്യ ജോയിന്റ സെക്രട്ടറി വേണുഗോപാലന്‍ മുഖ്യഭാഷണം നടത്തി. ദയ ഹോസ്പിറ്റല്‍ എം.ഡി.ഡോ. വി.കെ. അബ്ദുള്‍ അസിസ് ,
ധനലക്ഷ്മി ബാങ്ക് ഡി.ജി.എം.എം. പി ശ്രീകുമാര്‍, അത് ലറ്റിക് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി , ഡോ. കെ. എസ്. ഹരിദയാല്‍,
, പി .ബാലകൃഷ്ണന്‍, അഡ്വ. വാസവന്‍, ആറ്റൂര്‍ സന്തോഷ്‌കുമാര്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.പി. ജോര്‍ജ്, വാഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രന്‍, സംസ്ഥാന പാറ്റേട്രന്‍ എ.ജെ. മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി മോഹനന്‍, ഡോ. പി.സി. ഏലിയാമ്മ, എം ബി. രാഘുനാഥന്‍ നായര്‍,വി .സുന്ദരരാജന്‍ ,ബാബു കോട്ടപ്പാറ ,ജോയിന്റ് സെക്രട്ടറിമാരായ ശ്രീകല.ജി, ടിന്റു ദിലീപ്, കെ എന്‍ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി കെജിഎസ് കുമാര്‍ സ്വാഗതവും ട്രഷറര്‍ അഡ്വ. എം ആര്‍ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. 21 ന് വൈകിട്ട് 4 ന് ഒന്നും, രണ്ടും, മൂന്നും ജില്ലകള്‍ക്ക് ട്രോഫികള്‍ വാഫി അഖിലേന്ത്യ ജോയിന്റ് വേണു ഗോപലാന്‍ വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഒരു വനിത ജില്ല ടീമിന് സ്വര്‍ഗ്ഗീയ ശ്രീദേവിയുടെ പേരില്‍ കൊല്ലം ജില്ല ഏര്‍പ്പെടുത്തിയ ട്രോഫി സംസ്ഥാന പ്രസിഡന്റ്‌റ് അഡ്വ.വി. ഗിരിശന്‍ സമ്മാനിക്കും.
