ബേക്കലില്‍ വീണ്ടും ‘ബോംബെ’യുടെ ഓര്‍മകള്‍

ബേക്കല്‍: മനീഷ കൊയ്രാള ഒരു നിമിഷം ഷൈല ബാനുവാകുന്ന കാഴ്ച… ആക്ഷനും കട്ടിനുമിടയിലുള്ള ഏടുകള്‍ ഓര്‍ത്തെടു ത്ത് സംവിധായകന്‍ മണി രത്‌നം… ബേക്കലിന്റെ സൗ ന്ദര്യം ആദ്യമായി കാണുന്ന കുട്ടിയെപ്പോലെ നോക്കിയി രിക്കുന്ന രാജീവ് മേനോന്‍…. എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളില്‍ ഒന്നായ ‘ബോംബെ’യുടെ ഓര്‍മകള്‍ വീണ്ടും തിരയടിച്ച് ബേക്ക ലിനെ തഴുകുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൈ ലാ ബാനുവും ശേഖറും പ്രണയിച്ചു നടന്ന ബേക്കലിന്റെ മണ്ണിലേക്ക് ആ പ്രണ യകാവ്യത്തിന്റെ ശില്‍പികള്‍ വീണ്ടും എത്തി.ഇന്ത്യന്‍ സിനിമാചരിത്ര ത്തിലെ നാഴികക്കല്ലായ ‘ബോംബെ’ എന്ന ചിത്രത്തി ന്റെ മുപ്പതാം വാര്‍ഷികത്തോ ടനുബന്ധിച്ചാണ് സംവിധായകന്‍ മണിരത്‌നം, നായിക മനീഷ കൊയ്രാള, ഛായാഗ്രാഹകന്‍ രാജീവ് മേനോന്‍ എ ന്നിവര്‍ പഴയ ഓര്‍മകള്‍ പു തുക്കാന്‍ ബേക്കല്‍ കോട്ടയിലെത്തിയത്. നാല് ദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴ. ഷൂട്ടിങ് നിര്‍ത്തിവെച്ച് പോകേണ്ട അവസ്ഥ ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടി രുന്നപ്പോള്‍ പെട്ടെന്ന് മഴ കുറഞ്ഞു. ആ സമയത്ത് ബേ ക്കലിലേക്ക് നീട്ടിവെച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഉയിരേ ഉയിരേ… എന്ന ഗാനത്തില്‍ പ്രേക്ഷക
ന്റെ ഹൃദയത്തില്‍ തൊട്ടത്. ആ സമയത്ത് മഴ ഉള്ളത് കൊണ്ടാണ് ആ ഫ്രെയിം ഇത്രയും മനോഹരമായത്. മഴ പെയ്തതിനാല്‍ കടല്‍ കലുഷിതമായിരുന്നു. ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍ പേടിപ്പെടുത്തിയെങ്കിലും ദൃശ്യത്തിന്റെ ഭംഗി കൂട്ടാന്‍ കഴിഞ്ഞ തെന്നു രാജീവ് മേനോന്‍ ഓര്‍ ത്തെടുത്ത് പറയുന്നു.
ബേക്കല്‍ കോട്ടയിലെ കടല്‍ക്കാറ്റേറ്റ് നില്‍ക്കുമ്പോള്‍ മനീഷ കൊയ്രാള ഒരു നിമിഷം വീണ്ടും ഷൈലാ ബാനുവായി മാറിയ നിമിഷമായിരുന്നു അത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ‘ബോംബെ’ എന്നും, ഈ മണ്ണിലേക്ക് വീണ്ടും എത്തിയതില്‍ അ തിയായ സന്തോഷമുണ്ടെന്നും മനീഷ പറഞ്ഞു. തന്റെ പ്രിയപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നാണ് ബേക്കല്‍ എന്ന് മണിരത്‌നവും കൂട്ടിച്ചേര്‍ത്തു.
‘ബോംബെ’യിലെ പ്രശസ്തമായ ‘ഉയിരേ’ ഗാനത്തിന്റെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച ഇടമായ ബേക്കല്‍ കോട്ടയെ വീണ്ടും സിനിമാ പ്രേ ക്ഷകര്‍ക്കിടയില്‍ പരിചയപ്പെ ടുത്തുന്നതിനോടൊപ്പം കേരളത്തിന്റെ സിനി ടൂറിസം സാ ധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെ വലപ്പ്മെന്റ് കോര്‍പ്പറേഷ നും (ബിആര്‍ഡിസി) കേര ള ടൂറിസം വകുപ്പും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ എട്ടു മണിയോടെ എത്തിയ സം
ഘം ബേക്കല്‍ കോട്ടയും പ രിസരവും ചുറ്റിക്കണ്ട്, പഴയ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ചു.
1995-ല്‍ പുറത്തിറങ്ങിയ ‘ബോംബെ’, പ്രണയകഥയുടെ സൗന്ദര്യത്തിനൊപ്പം സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ കടുപ്പവും ആവിഷ്‌കരിച്ച സി നിമയായി ഇന്ത്യന്‍ സിനിമ യെ പുതിയൊരു വഴിത്തിരി വിലേക്ക് നയിച്ചു. അരവിന്ദ് സ്വാമിയും മനീഷ കൊയ്രാ ളയും അവതരിപ്പിച്ച ശേഖര്‍ ഷൈലബാനു കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മന സ്സുകളില്‍ ജീവിക്കുന്നു. സം ഗീതം ഒരുക്കിയത് എ.ആര്‍.റഹ്‌മന്‍ ആയിരുന്നു. സിനിമ യിലെ പാട്ടുകള്‍ ഇന്നും ആ ഘോഷിക്കുന്നു.

 

error: Content is protected !!