കാഞ്ഞങ്ങാട് ‘ തൊഴിലുറപ്പ് തൊഴിലിന്റെ പേര് മാറ്റി തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബല്ല ലോക്കല്‍ കമ്മിറ്റി പട്ടണത്തില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. നിരവധി ആളുകള്‍ പങ്കെടുത്ത് കുന്നുമ്മലില്‍ നിന്നും പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് പട്ടണത്തില്‍ നടന്ന പ്രതിഷേധയോഗം സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം കെ വി രാഘവന് ഉദ്ഘാടനം ചെയ്തു. എം സേതു അധ്യക്ഷത വഹിച്ചു. വിപിന്‍ ബല്ലത്ത്, കെ വി വിശ്വനാഥന്, എ പ്രദീപ്കുമാര്‍, കെ വി രാധ, രാജന് അത്തിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എന്‍ ഗോപി സ്വാഗതം പറഞ്ഞു.
