കോട്ടപ്പാറ: ആധുനിക യുഗത്തിലും രാമേശ്വരം മുതല്‍ കാ ശി വരെ കാല്‍നടയായി തീര്‍ ത്ഥാടനം പൂര്‍ത്തിയാക്കി തി രിച്ചെത്തിയ സഹോദരങ്ങള്‍ സ്വീകരണം നല്‍കി. വാഴക്കോട് പുതുമന ഇല്ലത്തെ വി പി. വിഷ്ണു നമ്പൂതിരി,വി പി.പരമേശ്വരന്‍ നമ്പൂതിരി എ ന്നിവര്‍ക്കാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയത്. ആഗസ്റ്റ് 25 നാണ് രാമേശ്വരത്ത് സ്നാനം ചെയ്ത് അ വിടുന്ന് മണലെടുത്താണ് യാ ത്ര ആരംഭിച്ചത്. നവംബര്‍ 29ന് കാശിയില്‍ എത്തി. മണല്‍ ഗംഗയില്‍ നിക്ഷേപിച്ച് വിശ്വനാ ഥനെ തൊഴുത് ഗംഗസ്നാനം ചെയ്ത് ഗംഗാജലവുമായി തി രിച്ച് ട്രെയിന്‍ മാര്‍ഗം ഡിസംബര്‍ 13ന് രാമേശ്വരത്ത് അഭി ഷേകം ചെയ്താണ് തീര്‍ത്ഥാടന യാത്ര ഇവര്‍ പൂര്‍ത്തീകരിച്ച ത്. 60 വയസ് കഴിഞ്ഞ ഇരുവരും 2400 ഓളം കിലോമീറ്ററുകള്‍ താണ്ടി ലക്ഷ്യ സ്ഥലത്ത് എ ത്തിയത്. വാഴക്കോട് ക്ഷേത്ര പരിസരത്ത് നല്‍കിയ സ്വീകരണ ത്തില്‍ ടി.നാരായണന്‍, ഓംപ്രകാശ്, എം.കുമാരന്‍, എം.ത മ്പാന്‍, മുരളി പുളിക്കാല്‍, ഉഷാ കുമാരന്‍, പി. ഇന്ദിര.ടി.സുകു മാരന്‍ എന്നിവര്‍ സംസാരിച്ചു.
