അങ്കക്കളരി വേട്ടക്കൊരുമകന്‍ കൊട്ടാരം പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്ര കവാടം തുറന്നു; പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

നീലേശ്വരം: അങ്കക്കളരി വേട്ടക്കൊരുമകന്‍ കൊട്ടാരം പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്ര കവാടം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് എം.വി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ക്ഷേത്രം സെക്രട്ടറി കെ.പി.തമ്പാനും വിശിഷ്ടാതിഥികളെ വികസന സമിതി ചെയര്‍മാന്‍ എം.വി.ശശിധരന്‍ ആദരിച്ചു.പ്രമോദ് പള്ളിക്കര, രതീഷ് ബങ്കളം, ശ്യാംകുമാര്‍ വെള്ളിക്കോത്ത്, ജോയ് ജോസഫ്, മാസ് വുഡ് ജോസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊ.കെ.പി.ജയരാജന്‍, പ്രഭാകരന്‍ തട്ടാച്ചേരി, രാമചന്ദ്രന്‍ നരിമാളം, കണ്‍മണി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വികസന സമിതി കണ്‍വീനര്‍ എം.വി.രാജന്‍ കള്ളിപ്പാല്‍ സ്വാഗതവും, വൈസ് ചെയര്‍മാന്‍ ടി.വി. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!