ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സുശീല ഗോപാലന്‍ അനുസ്മരണം നടത്തി

കാഞ്ഞങ്ങാട്:ജനാധിപത്യമഹിളാ അസോസിയേഷന്‍ മുന്‍ അഖിലേന്ത്യാ നേതാവും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച് ജനകീയമായ ഇടപെടലുകളിലൂടെ ജനകീയയായ സുശീല ഗോപാലന്റെ 24 – ാം ചരമ വാര്‍ഷിക അനുസ്മരണ ദിനം ജനാധിപത്യ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വിവിധ പരിപാടികളോടെ നടത്തി. കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണയോഗം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം സുമതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി സി സുബൈദ അധ്യക്ഷത വഹിച്ചു. പി പി ശ്യാമള ദേവി, ഓമന രാമചന്ദ്രന്‍, ബേബി ബാലകൃഷ്ണന്‍, വി വി പ്രസന്നകുമാരി,കെ വി സുജാത, എം ലക്ഷ്മി, എ പി ഉഷ, ദേവി രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സംസാരിച്ചു ജില്ലാ ജോയിന്‍ സെക്രട്ടറി കെ ചന്ദ്രമ്മ സ്വാഗതം പറഞ്ഞു

 

error: Content is protected !!