ബങ്കളം : ഉപ്പിലിക്കൈ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ കക്കാട്ട് ജി.എച്ച്.എസ്. എസ് ല്‍ വെച്ച് നടക്കും. ഹരിതസാക്ഷ്യം , മണ്ണും മനുഷ്യനും, ഗ്രാമസ്വരാജ് സന്നദ്ധം , ഗ്രാമപഥം,വിത്തും കൈക്കോട്ടും, ഉണര്‍വ്വ്, സ്‌നേഹാങ്കണം, പുസ്തക പയറ്റ് , ലഹരി വിരുദ്ധ ക്യാമ്പയിന്‍, ലിജിറ്റല്‍ രക്ഷ തുടങ്ങിയവ പ്രോഗ്രാമുകള്‍ ക്യാമ്പിന്റെ ഭാഗമായി നടക്കും. വിവിധ സെഷനുകളിലായി ഡോ കെ.വി.സജീവന്‍, കെ.വി. അശ്വതി ടീച്ചര്‍ , കെ. ബാബു, എന്‍.ജി രഘുനാഥന്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും. സംഘാടക സമിതി രൂപീകരണയോഗം മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ബി. ബിന്ദു ഉദ്ഘാടനം ചെയ്തു. കക്കാട്ട് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍. ഷീല അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പിടി എ പ്രസിഡണ്ട് പി.വി. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ കെ.എം.സുധാകരന്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വി.എം. അജിത , ഉപ്പിലിക്കൈ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. എം. ശ്രീപതി , പിടിഎ പ്രസിഡണ്ട് എം.സുരേശന്‍ , വൈസ് പ്രസിഡണ്ട് എം. മനോജ്, എസ്എം സി ചെയര്‍മാന്‍ ഇ.വി . വിജയന്‍ , കക്കാട്ട് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് എം. കെ. പ്രസാദ് , പിടിഎ വൈസ് പ്രസിഡണ്ട് പി.കെ. സുരേശന്‍, എസ്.എം സി ചെയര്‍മാന്‍ ടി.വി . ലതീഷ്, മദര്‍ പിടി എ പ്രസിഡണ്ട് ശാന്തിനി രാജീവന്‍, കെ. ശാന്തിനി , പി.സുമതി , ടി.പി. രാജേഷ്, കെ.വി. സുമ, കെ.വി. നിഷ കെ.ശ്രീജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
സംഘാടക സമിതി ഭാരവാഹികള്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ (രക്ഷാധികാരി ) പി.വി. രാമകൃഷ്ണന്‍
( ചെയര്‍മാന്‍), പി.കെ . സുരേശന്‍ (വൈസ് ചെയര്‍മാന്‍), എസ്.എം. ശ്രീപതി . ആര്‍ ഷീല, കെ . എം . ഈശ്വരന്‍, എം. ഗിരീശന്‍ ,മനോജ് അച്ചൂസ് (ജനറല്‍ കണ്‍വീനര്‍മാര്‍ ) , കെ.എം.സുധാകരന്‍ (കണ്‍വീനര്‍) , പി. സുമതി (ക്യാമ്പ് കോ-ഓഡിനേറ്റര്‍)
വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
