കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ വി. എച്ച് എസ് ഇ വിഭാഗം അധ്യാപകന് സമീര്‍ സിദീക്കിയുടെ പിതാവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അറബിക് പ്രൊഫസറുമായിരുന്ന ഡോ. എം സിദ്ദീക്കുല്‍ കബീര്‍ എഴുതിയ ‘എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് അറബിക് ലിറ്ററേച്ചര്‍’ എന്ന പുസ്തകം സ്കൂള്‍ ലൈബ്രറിയിലേക്ക് സാഭാവന ചെയ്തു. സ്കൂള്‍ ലൈബ്രറിയിലേക്ക് ഉള്ള പുസ്തകം സീനിയര്‍ അസിസ്റ്റന്റ് ശാരദ സി യ്ക്ക് കൈമാറി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ജില്ല വൈസ് പ്രസിഡന്റ് റഷീദ് , ജയരാജന് , സഫ എസ് കെ , കരിയര്‍ മാസ്റ്റര്‍ സമീര്‍ സിദ്ദീഖി തുടങ്ങിയവര്‍ പങ്കെടുത്തു
അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം എല്ലാ വര്‍ഷവും ഡിസംബര്‍ 18-ന് യുനെസ്കോയുടെ ആഭിമുഖ്യത്തിലാണ് ആചരിക്കുന്നത്; ഇത് ഐക്യരാഷ്ട്രസഭ അറബിയെ തങ്ങളുടെ ആറാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച 1973-ലെ അതേ ദിവസമാണ്, ബഹുഭാഷാപരതയും സാംസ്കാരിക നാനാത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 400 ദശലക്ഷത്തിലധികം ആളുകള്‍ ഈ ഭാഷ സംസാരിക്കുന്നു, കവിതയും ശാസ്ത്രവും ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ അറബിക്ക് വലിയ സംഭാവനകളുണ്ട്
അറബി ഭാഷയുടെയും അതുവഴിയുള്ള സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രാധാന്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് അറബിക് ഭാഷാ ദിനത്തിന്റെ ലക്ഷ്യമെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് റിട്ടയേര്‍ഡ് അറബിക് പ്രൊഫസര്‍ ഡോ എം സിദ്ദീക്കുല്‍ കബീര്‍ പറഞ്ഞു
