കരിന്തളം: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ രണ്ട് ജനകിയാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് ജില്ലയില്‍ ആദ്യമായി ദേശിയ അംഗികാരം ലഭിക്കുന്നത്. സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ഇപ്പോള്‍ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത് കാസര്‍കോട് ജില്ലയില്‍ ചോയ്യാംകോട് ജനകീയ ആരോഗ്യകേന്ദ്രം 90.68 ശതമാനം, ബിരിക്കുളം ജനകീയ ആരോഗ്യകേന്ദ്രം 90.05 ശതമാനം എന്നിങ്ങനെ സ്കോറോടെയാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.
എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതം വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.ജനകിയാരോഗ്യ കേന്ദ്രത്തിന്റെ കൂടുതല്‍ വികസനത്തിന് ഇതും സഹായകരമാകും. ടി.കെ രവിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടല്‍ പ്രശംസനീയമാണ്
