തൃശൂര്‍ : വെറ്ററന്‍സ് അത് ലറ്റിക് ഫെഡറേഷന്‍ (വാഫ് ) കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ സംസ്ഥാന വെറ്ററന്‍സ് അത് ലറ്റിക്‌സ് മെഗാ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 20, 21 തീയ്യതികളില്‍ കുന്ദംകുളം ജി എം ബി വി എച്ച് എസ് എസ് സ്‌കൂള്‍ സിന്തറ്റിക് അത് ലറ്റിക് ഗ്രൗണ്ടില്‍ (സ്വര്‍ഗ്ഗീയ ശ്രീദേവി നഗറില്‍ ) നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30 വയസ്സിന് മേലുള്ള
500 സ്ത്രീ – പുരുഷ വെറ്ററന്‍ കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 20 ന് രാവിലെ 6.25സംസ്ഥാന പ്രസിഡണ്ട് അഡ്വ. വി. ഗിരീശന്‍ പതാക ഉയര്‍ത്തും. ഉച്ചക്ക് 12.30 ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യും. വാഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ഗിരീശന്‍ അദ്ധ്യക്ഷനാവും . വാഫി അഖിലേന്ത്യ പ്രസിഡന്റ് ഡോ. രംഗനാഥ മുഖ്യ ഭാഷണവും, വാഫി അഖിലേന്ത്യ ജോ.സെക്രട്ടറി വേണുഗോപാല്‍ അനുഗ്രഹ ഭാഷണവും നടത്തും. ദയ ഹോസ്പിറ്റല്‍ എം.ഡി.ഡോ. അബ്ദുള്‍ അസിസ് , ധനലക്ഷ്മി ബാങ്ക് ഡി.ജി.എം.എം. പി ശ്രീകുമാര്‍, അത് ലറ്റിക് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി , ഡോ. കെ. എസ്. ഹരിദയാല്‍,
അഡ്വ. റോബ്‌സണ്‍ പോള്‍, പി ബാലകൃഷ്ണന്‍, അഡ്വ. വാസവന്‍, ആറ്റൂര്‍ സന്തോഷ്‌കുമാര്‍, വാഫ് സംസ്ഥാന സെക്രട്ടറി കെ. ജി.എസ് കുമാര്‍, ട്രഷറര്‍ അഡ്വ. എം ആര്‍ മനോജ്കുമാര്‍, വാഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.പി. ജോര്‍ജ്, വാഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. 21 ന് വൈകിട്ട് 4 ന് ന സമാപന ചടങ്ങ് വാഫി അഖിലേന്ത്യ പ്രസിഡന്റ് ഡോ. രംഗനാഥ ഉദ്ഘാടനം ചെയ്യും. വിജയികളാകുന്ന ഒന്നും, രണ്ടും, മൂന്നും ജില്ലകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഒരു വനിത ജില്ല ടീമിന് സ്വര്‍ഗ്ഗീയ ശ്രീദേവിയുടെ പേരില്‍ കൊല്ലം ജില്ല ഏര്‍പ്പെടുത്തിയ ട്രോഫി സമ്മാനിക്കും. വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ.വി.ഗിരീശന്‍, കെ.ജി.എസ്. കുമാര്‍, അഡ്വ. എം. ആര്‍.മനോജ് കുമാര്‍, പി.ആര്‍ സുലോചന, ഷൈനി ബെനഡിക്ട് എന്നിവര്‍ സംബന്ധിച്ചു.
