കുന്നുമ്മല്‍ കളിയാട്ടം: സമ്മാന പദ്ധതി നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു

കാഞ്ഞങ്ങാട്:ലക്ഷ്മി നരസിംഹമൂര്‍ത്തിയുടെ ചൈതന്യത്താല്‍ നിറഞ്ഞുനില്‍ക്കുന്ന കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന കളിയാട്ട ഉത്സവത്തിന്റെ നിധി ശേഖരണത്തിന്റെ ഭാഗമായി നടത്തിയ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.6 ബംബര്‍ സമ്മാനങ്ങളും,26 പ്രോത്സാഹന സമ്മാനങ്ങളും അടങ്ങിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പാണ് കഴിഞ്ഞദിവസം ക്ഷേത്ര തിരുമുറ്റത്ത് നടന്നത്.ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍, ആഘോഷ കമ്മിറ്റി അംഗങ്ങള്‍,മാതൃസമിതി അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.തുടര്‍ന്ന് കൂപ്പണ്‍ ഹാജരാക്കിയവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു.

 

error: Content is protected !!