പെരിയ :കല്ല്യോട്ട് ഭഗവതി ക്ഷേത്ര കഴകം കളിയാട്ടം 20 മുതല്‍ 23വരെ തിയ്യതികളില്‍ നടക്കും. 20 ന് രാവിലെ 11 ന് കലവറ നിറക്കല്‍, രാത്രി എട്ടിന് തെയ്യം കൊടുക്കല്‍. രാത്രി ഒന്‍പതിന് രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ തിടങ്ങലും എഴുന്നള്ളത്തും. രാത്രി 10 ന് വിവിധ കലാപരിപാടികള്‍, രാത്രി ഒന്നിന് പൊട്ടന് തെയ്യം. 21 ന് രാവിലെ 10 ന് രക്തചാമുണ്ഡിയുടെ പുറപ്പാട് ,ഉച്ചക്ക് ഒന്നിന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്. രാത്രി എട്ടിന് രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ തിടങ്ങലും എഴുന്നള്ളത്തും9.30 ന് വിവിധ കലാപരിപാടികള്‍ പുലര്‍ച്ചെ ഒന്നിന് പൊട്ടന് ദൈവം. 22 ന് രാവിലെ 10 ന് രക്തചാമുണ്ഡിയുടെ പുറപ്പാട്, ഉച്ചയ്ക്ക് 12 ന് വിഷ്ണുമൂര്‍ത്തി പുറപ്പാട്. രാത്രി എട്ടിന് രക്തചാമുണ്ഡി വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ തിടങ്ങലും എഴുന്നള്ളത്തും. ഒന്‍പതിന് തന്നിത്തോട്ട് ചാമുണ്ഡിയുടെ തിടങ്ങല്‍. 10 ന് പയ്യന്നൂര്‍ എസ്.എസ് ഓര്‍ക്കസ്ട്രാ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ലൈവ് ഷോ പുലര്‍ച്ചെ ഒന്നിന്ന് പൊട്ടന് ദൈവം 23 ന് രാവാലെ പത്തിന് രക്തചാമുണ്ഡിയുടെ പുറപ്പാട്. ഉച്ചക്ക് രണ്ടിന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്. ഉച്ചയ്ക്ക് മൂന്നിന് തന്നിത്തോട്ട് ചാമുണ്ഡിയുടെ പുറപ്പാട്. എല്ലാദിവസവും ഉച്ചയ്ക്ക് ഒന്ന് മുതല്‍ അന്നദാനവും ഒരുക്കും രാത്രി 7 മണിക്ക് കര്പ്പൂരാരതിയോട് കൂടി വിഷ്ണുമൂര്ത്തിയുടെ ക്ഷേത്രശ തറവാടുകളിലേക്കുള്ള സന്ദര്‍ശനം. ഒന്‍പതിന് കളിയാട്ട സമാപനവും വിലക്കിലരിയും നടക്കും
