ബോംബെ സിനിമയുടെ 30-ാം വാര്‍ഷികം: ബേക്കല്‍ താമസിച്ച റസ്റ്റ് ഹൗസ് കണ്ടാല്‍ മണിരത്‌നം തിരിഞ്ഞോടും

കാഞ്ഞങ്ങാട്: മണിരത്‌നത്തിന്റെ ബോക്‌സോഫീസ് ചലച്ചിത്രമായ ബോംബെയുടെ 30-ാം വാര്‍ഷികം, പടത്തിന്റെ മുഖ്യ ഗാന പഞ്ചാത്തലമായ ബേക്കലില്‍ നടക്കും. ബേക്കല്‍ റിസോര്‍ട്ട് ഡവമെന്റ് കോര്‍പ്പറേഷന്‍ (ബിആര്‍ ഡി സി) ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിനോദ സഞ്ചാരവികസനത്തിന് രൂപീകരിച്ച ബിആര്‍ഡിസിയുടെ കൂടി 30-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെടുത്തിയാണ് പരിപാടി. 20നാണ് മണിരത്‌നവും ബോംബെയുടെ പിന്ന ണി പ്രവര്‍ത്തകരും ബേക്കലിലെത്തുക.
അരവിന്ദ് സ്വാമിയും മനീഷ കൊയ്രാളയും അഭിനയിച്ച് പാടിയ ഉയിരേ………ഉയിരേ’ എന്ന ഗാന ചിത്രീകരണമാണ് ബേക്കല്‍കോട്ടയെ രാജ്യാന്തര ശ്ര ദ്ധയില്‍പെടുത്തിയത്. ഈ പടത്തിന് ശേഷം ഒട്ടേറെ തമിഴ്, തെലുങ്ക്, കന്നഡ, മലയാള ഭാഷാ ചിത്രങ്ങള്‍ ബേക്കല്‍കോ ട്ടയിലും സമീപപ്രദേശങ്ങളിലു മായി ചിത്രീകരിച്ചിട്ടുണ്ട്. വാര്‍ഷികാഘോഷത്തിലൂടെ ബേക്കല്‍ അടങ്ങുന്ന ജില്ലയിലെ ടൂറിസത്തെ പ്രധാന ഹബ്ബാക്കി മാറ്റുകയെന്നതാണ് ല ക്ഷ്യം മണിരത്‌നത്തെ കൂടാതെ ഛായാഗ്രഹന്‍ രാജീവ് മേ നോന്‍,നായകന്‍ അരവിന്ദ് സ്വാ മി, നായിക മനീഷ കൊയ്രാള തുടങ്ങി മറ്റ് അണിയറ പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘടകര്‍. 1995 മാര്‍ച്ച് 10 നാണ് ബോംബെ സിനിമ റിലീസായത്. ഹിന്ദി, തമിഴ് ഭാഷകളിലാണ് ബോംബെ തീയറ്ററുകള്‍ കയ്യടക്കിയത്. ബേക്കല്‍ കോട്ടയും പരിസരങ്ങളും ബോം ബെയുടെ അണിയറ പ്രവര്‍ത്തകര്‍ എങ്ങനെ വിലയിരുത്തുമെന്നാണ് ആതിഥേയരുടെ ആശങ്ക രണ്ടാള്‍ പൊക്കത്തില്‍ പുല്ല് മൂടിക്കിടക്കുന്ന കോട്ട.അതിനകത്ത് മണിരത്‌നം അടക്കം താമസിച്ച കൊച്ചു ബംഗ്ലാവ്. ഇതാ ണെങ്കില്‍ തകര്‍ന്ന് തരിപ്പണമായി കാടുമൂടിയ അവസ്ഥയിലും സം
സ്ഥാന ടൂറിസം വകുപ്പിന്റെ അ
ധീനതയിലുള്ളതാണ് കെട്ടിടവും ഒന്നരയേക്കര്‍ ഭൂമി. നേരത്തേ ബംഗ്ലാവും സ്ഥലവും പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്നു. വര്‍ഷങ്ങളായി ഇത് വിനോദ സഞ്ചാര വകുപ്പിന്റെറെ അധീനതയിലും. ഈ കെട്ടിടം കണ്ടാല്‍ തന്നെ സംസ്ഥാന സര്‍ക്കാറിന്റെ വിനോദ സഞ്ചാരമേ
ഖലയിലെ ഉത്തരവാദിത്വബോധ വും ശുഷ്‌ക്കാന്തിരം പ്രകടമാകും. മണിരത്നത്തെ പോലുള്ള കലാകാ രന്മാരുടെ വിമര്‍ശനം ഏല്‍ക്കാതി രിക്കണമെങ്കില്‍ ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ട പ്ര സ്ഥാനങ്ങള്‍ ഈ കെട്ടിടം പാടെ പൊളിച്ചു മാറ്റേണ്ടത് അത്യാവശ്യമാണെന്നാണ് പൊതുജനത്തിന്റെ അഭ്യര്‍ത്ഥന.

 

error: Content is protected !!