വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാനം സ്വദേശി മരണപ്പെട്ടു

നീലേശ്വരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മുന്‍ പ്രവാസി മരിച്ചു. ബാനം സ്വദേശി എ കെ ഉപേന്ദ്രന്‍ (50) ആണ് മരിച്ചത്. ഡിസംബര്‍ 10 ന് വൈകിട്ട് ആറുമണിക്കാണ്‌ പാലായി റേഷന്‍ കടക്ക് സമീപം വെച്ച് ഉപേന്ദ്രന്‍ ഓടിച്ച മോട്ടോര്‍ സൈക്കിളു കാറും തമ്മില്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റു കാസര്‍കോട് മിംസ് ഹോസ്പിറ്റലിലും പിന്നീട് മംഗലാപുരത്തെ യൂണിറ്റി ഹോസ്പിറ്റലും ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം. മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം ബാനത്തെ തറവാട്ട് വീട്ടുവളപ്പില്‍ നാളെ രാവിലെ പത്തര മണിക്ക് നടക്കും. പരേതരായ അടുക്കത്തില്‍ കണ്ണന്‍- തട്ടവളപ്പില്‍ ഉണ്ടച്ചി എന്നവരുടെ മകനാണ്. ഭാര്യ: രാധ അരയി . ഏക മകള്‍ ദീക്ഷ (ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി ബാനം സ്‌കൂള്‍).സഹോദരങ്ങള്‍: ടി വി കുഞ്ഞിരാമന്‍ (ബാനം), നാരായണി, ശ്യാമള ,ജാനകിക്കുട്ടി, കൃഷ്ണന്‍, രാജന്‍(ദുബായ്), പരേതരായ സുന്ദരന്‍, രമണി

 

 

error: Content is protected !!