ഭക്തിയും കൂട്ടായ്മയും ചേര്‍ന്ന് ആയിരങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കി കുന്നുമ്മല്‍ കളിയാട്ടം സമാപിച്ചു

കാഞ്ഞങ്ങാട്:ലക്ഷ്മി നരസിംഹമൂര്‍ത്തിയുടെ ചൈതന്യത്താല്‍ അനുഗ്രഹീതമായ കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവം ഭക്തിയും കൂട്ടായ്മയും ചേര്‍ന്ന് ആയിരങ്ങള്‍ക്ക് അനുഗ്രഹം നല്‍കി സമാപിച്ചു.
ഉത്സവത്തിന്റെ ഭാഗമായി രാവിലെ ചാമുണ്ഡി, ഉച്ചയ്ക്ക് വിഷ്ണുമൂര്‍ത്തി, വൈകുന്നേരം ഗുളികന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി അനുഗ്രഹം നല്‍കി.ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ അയ്യായിരത്തില്‍അധികം ആളുകള്‍ക്ക് അന്ന പ്രസാദ വിതരണം നടത്തി.
ജനകീയമായി നടന്ന ഉത്സവത്തിന് നേതൃത്വം നല്‍കിയ ക്ഷേത്രം മേല്‍ശാന്തി കെ സുരേഷ് ഭട്ട്, വര്‍ഷങ്ങളാ യി ക്ഷേത്രത്തിലെ കോലധാരികളായ ശശി പണിക്കര്‍, രാജന്‍ പണിക്കര്‍,ക്ഷേത്രം സെക്രട്ടറി പി ദിവാകരന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ രാജേന്ദ്രന്‍, എന്നിവരെ ആദരിച്ചു.സമാപനത്തിന് മുന്നോടിയായി പ്രാദേശിക സംഘങ്ങളുടെ തിരുവാതിരയും,നൃത്തശില്പവും അരങ്ങേറി. തുലാഭാരം വിവിധ പ്രാര്‍ത്ഥനകള്‍ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടന്നു.

 

error: Content is protected !!