കെ.വി.കുഞ്ഞിരാമന്‍ നായരെ അനുസ്മരിച്ചു; സി പി ഐ (എം) നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജന്‍ പുഷ്പ്പ ചക്രമര്‍പ്പിച്ചു

കരിന്തളം: സി പി ഐ (എം) നീലേശ്വരം ഏരിയാ ക്കമ്മറ്റി അംഗവും കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ടും കിനാനൂര്‍ — കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കീഴ്മാലയിലെ കെ.വി.കുഞ്ഞിരാമന്‍ നായരുടെ ഒമ്പതാം ചരമവാര്‍ഷിക ദിനം സി പി ഐ (എം) കരിന്തളം വെസ്റ്റ് ലോക്കല്‍ ക്കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. തലയടുക്കത്തെ സ്മാര സ്തൂപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. അനുസ്മരണയോഗം ഏരിയാ സെക്രട്ടറി എം.രാജന്‍ ഉല്‍ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.ബാലചന്ദ്രന്‍ അധ്യക്ഷനായി. ഏരിയാക്കമ്മറ്റിയംഗം കെ. ലക്ഷ്മണന്‍ പതാകയുയര്‍ത്തി. പാറക്കോല്‍ രാജന്‍ കയനി മോഹനന്‍ എം.വി.രതീഷ് എന്നിവര്‍ സംസാരിച്ചു വി.തങ്കരാജന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!