ക്വാണ്ടം സയന്‍സ് എക്‌സിബിഷന്‍ ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം ഡിസംബര്‍ 24 ന് കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍

കാഞ്ഞങ്ങാട് : അടുത്ത വര്‍ഷം ജനുവരി 4 മുതല്‍ 9 വരെ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കുന്ന ക്വാണ്ടം സയന്‍സ് എക്‌സിബിഷന്റെ ഭാഗമായി ജില്ലാതല ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു. ക്വാണ്ടം സിദ്ധാന്തവും അനുബന്ധ വിഷയങ്ങളും അടിസ്ഥാനമാക്കി നടക്കുന്ന മത്സരത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഒരു വിദ്യാലയത്തില്‍ നിന്നും 2 പേരടങ്ങുന്ന ടീമായാണ് പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്ന സ്‌കൂളുകള്‍ സ്ഥാപനത്തിന്റെ പേരിനൊടൊപ്പം മത്സരാര്‍ഥികളായ രണ്ട് വിദ്യാര്‍ത്ഥികളുടെ പേരുകള്‍ 2025 ഡിസംബര്‍ 19-നകം നെഹ്‌റു കോളേജിലെ രസതന്ത്ര വിഭാഗം അധ്യാപകന്‍ ഡോ. എ. മോഹനന്റെ 9847983922 നമ്പറില്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഡിസംബര്‍ 24 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് പടന്നക്കാട് നെഹ്‌റു കോളേജ് ക്യാമ്പസാണ് മത്സര വേദി.

 

error: Content is protected !!