രാമചന്ദ്രറാവു മെമ്മോറിയല്‍ ഗവ:യു.പി. സ്‌കൂള്‍ കീക്കാനിലെ അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ രണ്ടാം ഘട്ടത്തിലെ ആറ് പദ്ധതികളും പൂര്‍ത്തിയായി

കീക്കാന്‍ : രാമചന്ദ്രറാവു മെമ്മോറിയല്‍ ഗവ:യു.പി. സ്‌കൂള്‍ കീക്കാനിലെ അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ ആറ് പദ്ധതികളുടെ ഉദ്ഘാടനം നടന്നു. ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ തുടര്‍ച്ച, ബോയ്‌സ് ടോയലറ്റ് ഇലക്ട്രിഫിക്കേഷന്‍,പ്രീ-പ്രൈമറി ക്കൊരു സ്മാര്‍ട്ട് ടി.വി, കിച്ചണ്‍ പെയിന്റിംഗ്,രണ്ട് ഒന്നാം ക്ലാസുകളും സ്മാര്‍ട്ട് ക്ലാസാക്കല്‍ എന്നീ ആറു പ്രോജക്ടുകളാണ് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. 2025 ജുലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അക്കാദമിക മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട 25 പദ്ധതികളും ഇതോടു കൂടി പൂര്‍ത്തിയായി. മൂന്നാം ഘട്ടത്തില്‍ 10 പ്രോജക്ടുകളാണ് നടപ്പിലാക്കാന്‍ ഉള്‍പ്പെടുത്തിയി രിക്കുന്നത്. 2026 ഫെബ്രുവരി മാസത്തിനകം പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് വിദ്യാലയം ലക്ഷ്യമിടുന്നതെന്ന് പദ്ധതി വിശദീകരണത്തില്‍ പ്രധാനാധ്യാപകന്‍ കെ.എം. ദിലീപ് കുമാര്‍ അറിയിച്ചു. പൈതൃകം പൂച്ചക്കാട് സ്‌പോണ്‍സര്‍ ചെയ്ത ഒരു സ്മാര്‍ട്ട് ക്ലാസ്മുറി പൈതൃകം പൂച്ചക്കാട് യു.എ.ഇ കമ്മിറ്റി മുന്‍ പ്രസി. രാജന്‍ പൂച്ചക്കാടും 85 – 92-ഓര്‍മ ക്ലാസ്‌മേറ്റ്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്‌പോണ്‍സര്‍ ചെയ്ത ഒരു സ്മാര്‍ട്ട് ക്ലാസ്മുറി കൂട്ടായ്മയുടെ ടീമംഗങ്ങളും ബോയ്‌സ് ടോയ്‌ലറ്റ് ഇലക്ട്രിഫിക്കേഷന്‍ എസ്.എം.സി.ചെയര്‍മാന്‍ സതീഷ് കാവടിയും ജൈവവൈവിധ്യ ഉദ്യാനം ടീം വൃന്ദാവനയും പ്രീ പ്രൈമിക്കൊരു
സ്മാര്‍ട്ട് ടി.വി. റിട്ട: ഹെഡ് കോണ്‍സ്റ്റബിള്‍ കെ.വി കൃഷ്ണനും അടുക്കളയുടെ പെയിന്റിംഗ് കെ എച്ച് ഷറഫുദ്ദീനും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പ്രശാന്ത അധ്യക്ഷതവഹിച്ചു. സത്യന്‍ പൂച്ചക്കാട്, രവിവര്‍മന്‍ മാസ്റ്റര്‍, അബ്ദുള്‍ റഹ്‌മാന്‍ പി എം , വിമല ,പ്രീതി വിജയന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷീന ഇ.കെ നന്ദി പറഞ്ഞു.

 

error: Content is protected !!