കാഞ്ഞങ്ങാട്: ബേങ്കിങ് മേഖലയോടൊപ്പം പൊതുനന്മ പ്രവര്‍ത്തനങ്ങളില്‍ കാര്‍ഷിക മേഖലയില്‍ ഊന്നല്‍ നല്‍കി ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് കാര്‍ഷിക മേഖലയിലെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വന്‍പയര്‍ കൃഷിക്കായുള്ള വിത്തിടല്‍ നടന്നു. വിത്തിടല്‍ ഉത്സവാ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡണ്ട് എം രാഘവന്‍ ഉദ്ഘാടനം ചെയ്തു. കൃഷിക്ക് നേതൃത്വം നല്‍കുന്ന ഭരണസമിതി അംഗം എ കെ. ഗോപാലന്‍ അധ്യക്ഷനായി. കഴിഞ്ഞവര്‍ഷംബാങ്ക് ഭരണസമിതിയുടെയും, ജീവനക്കാരുടെയും, പഞ്ചായത്തിന്റെയും, കൃഷി വകുപ്പിന്റെയും,പ്രദേശത്തെ പൊതുപ്രവര്‍ത്തകരുടെയുംകൂട്ടായ പ്രവര്‍ത്തനത്തില്‍ മികച്ച വിജയം നേടി വിദേശ വിപണിയില്‍ ഉള്‍പ്പെടെ ഇടം നേടി ശ്രദ്ധേയമായ വന്‍പയര്‍ കൃഷി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം കൃഷി ചെയ്ത വേലശ്വരം വയലിലാണ് ഇത്തവണയും വിത്തിടല്‍ നടന്നത് . അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, നിയുക്ത പ്രസിഡന്റ് വി തുളസി എന്നിവര്‍ മുഖ്യാതിഥികളായി. നിയുക്ത പഞ്ചായത്ത്അംഗം വി സുകുമാരന്‍ , ഭരണസമിതി അംഗങ്ങളായ ടി കൊട്ടന്‍ കുഞ്ഞി, എന്‍ ഗോപി, മുന്‍ ബാങ്ക് വൈസ് പ്രസിഡന്റ് കൊടാട്ട് കൃഷ്ണന്‍ മുന്‍ ഭരണസമിതി അംഗം ബാലകൃഷ്ണന്‍ , കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി വി വി ലേഖ സ്വാഗതവും ബ്രാഞ്ച് മാനേജര്‍ എന്‍.വി.ബിന്ദു നന്ദിയും പറഞ്ഞു
