കാഞ്ഞങ്ങാട്: സ്കൂട്ടറിലെത്തിയ സംഘം മത്സ്യവില്പനക്കാരനെ തടഞ്ഞു നിര്‍ത്തി കത്തി കഴുത്തിന് വീശുകയും ഇരുമ്പ് വടി കൊണ്ട് വധിക്കാന്‍ ശ്രമം. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ബി. എം ഇബ്രാഹിമിനെ (31) യാണ് വധിക്കാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിയോടെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് വെച്ചാണ് സംഭവം. ഇബ്രാഹിമിന്റെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ ഷമീം, റംഷീദ് ,അന്‍വര്‍ എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പരാതിക്കാരന് മത്സ്യവില്പന നടത്തി വീട്ടിലേക്ക് പോകവെ കെ എല്‍ 60. എം. 6762 നമ്പര്‍ സ്കൂട്ടറിലെത്തിയ പ്രതികള്‍ കയ്യില്‍ കരുതിയ കത്തികൊണ്ട് ഒന്നാം പ്രതി ഇടത് കൈതണ്ടക്ക് കുത്തുകയും രണ്ടാം പ്രതി ഇരുമ്പ് വടി കൊണ്ട് തലക്കും പുറത്തും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നും ഒന്നാം പ്രതി കത്തി കഴുത്തിന് നേരെ വീശിയപ്പോള്‍ മര്‍മ്മസ്ഥാനത്ത് കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നുവെന്ന പരാതിയിലാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്.
