പറമ്പത്ത് ഭഗവതി ക്ഷേത്രംപുനര്‍നിര്‍മ്മാണ ധനശേഖരണം : സമ്മാന കൂപ്പണ്‍ വിതരണം ഉദ്ഘാടനം

നീലേശ്വരം: . പറമ്പത്ത് ഭഗവതി ക്ഷേത്രംപുനര്‍നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തുന്ന സമ്മാന കൂപ്പണ്‍ വിതരണം കെ സി മാനവര്‍മ രാജ ക്ഷേത്രം സ്ഥാനികര്‍ കുഞ്ഞികൃഷ്ണന്‍ വെളിച്ചപ്പാടന്‍,രാജന്‍ വെളിച്ചപ്പാടന്‍ എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു.കോയ്മ മാരായ പാട്ടത്തില്‍ നാരായണന്‍ മാസ്റ്റര്‍,
പത്മനാഭന്‍ മുതിരക്കാല്‍, ക്ഷേത്രം പ്രസിഡന്റ് പി വി .അരവിന്ദന്‍ , മധു കളത്തേര , അവകാശികളായ എം വി നാരായണന്‍,ശ്രീജിത്ത് പുതുക്കൈ, ട്രഷറര്‍ ചന്ദ്രന്‍ പുതുക്കളം,ടിവി കുഞ്ഞികൃഷ്ണന്‍ , ടി.രാധാകൃഷ്ണന്‍, പി പി അശോകന്‍ , വനിതാ കമ്മറ്റി ഭാരവാഹികളായ അനിത ശിവരാമന്‍,പി ലീല ക്ഷേത്രം കൂട്ടായി കാര്‍,ആചാരക്കാര്‍ എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ ടിവി കനകാംബരന്‍ സ്വാഗതവും
ജോയിന്റ് കണ്‍വീനര്‍ ദിനേശന്‍ പുതുക്കളം നന്ദിയും പറഞ്ഞു.

 

error: Content is protected !!