നവീകരിച്ച മുറിയനാവി മുഹ് യദ്ദീന്‍ മസ്ജിദ് തുറന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട് :നവീകരിച്ച മുറിയനാവി മുഹ്യദ്ദീന്‍ മസ്ജിദ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മുറിയനാവി മസ്ജിദ് ഇമാം ഹാഫിള് മുഹമ്മദ് സ്വബാഹ് ഖിറാഅത്ത് നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ജമാഅത് ഖത്തീബ് അബ്ദുള്‍ അസീസ് അഷ്‌റഫി മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം കണ്‍വീനര്‍ പി.കെ. സുബൈര്‍, ട്രഷറര്‍ സി എച്ച് മുസ്തഫ, മുബാറക്ക് ഹസൈനാര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എം.കെ.അബൂബക്കര്‍ ഹാജി, പി.കെ.അബ്ദുള്ള കുഞ്ഞി ഹാജി, വി.കെ. അസീസ് ഹാജി മങ്കയം, എ. ഹമീദ് ഹാജി, സി.എച്ച്.അബ്ദുള്‍ കരീം ഹാജി, സി.കെ.അഷ്‌റഫ്, എം.അബൂബക്കര്‍ ഹാജി, അഷ്‌റഫ് എടനീര്‍ , ശംസുദ്ദീന്‍ കെ.എച്ച്, സി.യൂസഫ് ഹാജി, ശിഹാബ് മാസ്റ്റര്‍, കെ.മുഹമ്മദ് കുഞ്ഞി, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബാവാനഗര്‍ ദഫ്‌സംഘം അവതരിപ്പിച്ച മെഗാ ദഫ് പ്രദര്‍ശനവും, സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടി അവതരിപ്പിച്ച അധികാരം തകര്‍ത്ത കിനാക്കള്‍ എന്ന ഇസ്ലാമിക കഥാപ്രസംഗവും നടന്നു.

 

error: Content is protected !!