കാഞ്ഞങ്ങാട് : കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (കെ ഇ ഡബ്ലിയു എസ് എ ) സംസ്ഥാന സമ്മേളനം 18 ന് മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 17 ന് ഉച്ചക്ക് 2.30 ന് ആലാമിപ്പള്ളി ആരംഭിച്ച് മാണിക്കോത്ത് സമാപിക്കും. 18 ന് സംസ്ഥാന പ്രസിഡന്റ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് പി വി . രാഗേഷ് അധ്യക്ഷനാവും.
അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ടി കെ . ശ്രീജ,ഡെപ്യൂട്ടി എന്‍ജിനീയര്‍ എം എം മുഹമ്മദ് സയ്യിദ് അനുമോദിക്കും.മുതിര്‍ന്ന നേതാക്കളെ സംസ്ഥാന പ്രസിഡന്റ് ജി അജിത് കുമാര്‍, സംസ്ഥാന അസി. സെക്രട്ടറി ബി. സുരേഷ് കുമാര്‍ എന്നിവര്‍ ആദരിക്കും. അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം സംസ്ഥാന ട്രഷറര്‍ വി പി രതീഷ് കുമാര്‍ നിര്‍വഹിക്കും. 11 ന് ഇലക്ട്രിക്കല്‍ പ്ലംബിങ് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയുടെ പ്രദര്‍ശന സ്റ്റാള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി ആര്‍ പോള്‍സണ്‍ ഉദ്ഘാടനം ചെയ്യും. കമ്പനി സ്റ്റാര്‍ കണ്‍വീനര്‍ കൃഷ്ണന്‍ കൊട്ടോടി കമ്പനികളെ പരിചയപ്പെടുത്തും. ഉച്ചക്ക് 2.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം.സംസ്ഥാന പ്രസിഡന്റ് അധ്യക്ഷനാകും. വെല്‍ഫെയര്‍ ഫണ്ട് വിശദീകരണം സംസ്ഥാന സെക്രട്ടറി കെ എച്ച് മേരിദാസും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം എസ് അജേഷ് കുമാറും വരവ് ചിലവ് കണക്ക് ട്രഷറര്‍ വി പി രതീഷും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി വി രാഗേഷ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എം ആര്‍ രജീഷ്, ബി. സുരേഷ് കുമാര്‍, കെ വി . കൃഷ്ണകുമാര്‍, കെ.എം അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു.
