എസ്.ഐയെ കയ്യേറ്റം ചെയ്ത സി പി എം പ്രവര്‍ത്തകനെതിരെ കേസ്

കാഞ്ഞങ്ങാട് :യു. ഡി എഫ് -എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ വിജയാഘോഷറാലിക്കിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ എസ്.ഐ.സി പി . ജിജേഷിനെ കയ്യേറ്റം ചെയ്ത സി പി എം പ്രവര്‍ത്തകനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സി പി എം പ്രവര്‍ത്തകന്‍ വാഴുന്നോറടിയിലെ രമേശനെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് 4 മണിക്ക് വാഴുന്നോറടി ജംഗ്ഷനിലാണ് സംഭവം. യു ഡി എഫ് – എല്‍ഡിഎഫ് പ്രവര്‍ത്തകരുടെഒരേ സമയത്തെ വിജയാഘോഷറാലിക്കിടെ പ്രവര്‍ത്തകര്‍ കയ്യാങ്കളിക്ക് ശ്രമിക്കവേ ഡ്യൂട്ടിയിലുണ്ടോയിരുന്ന എസ്.ഐ.യോട്പ്രതി മാറി നില്‍ക്കെടായെന്ന് പറഞ്ഞ് ഹോസ്ദുര്‍ഗ് എസ്.ഐ.സി പി ജിജേഷിന്റെകൈപിടിച്ച് തിരിക്കുകയും തള്ളി മാറ്റുകയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുക ചെയ്തു. കൈക്ക് പരിക്കേറ്റ എസ്.ഐ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

 

 

error: Content is protected !!