കാഞ്ഞങ്ങാട്:കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ഡിസംബര്‍ 11 മുതല്‍ 16 വരെ 5 ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ തുടങ്ങുന്ന കലാപരിപാടികള്‍ ഓരോ ദിവസവും ക്ഷേത്ര പരിസരത്തെ എഴുപതോളം കലാപ്രതിഭകള്‍ അവസരം നല്കി നിറഭക്തിയും അതോടൊപ്പം കലാസാംസ്കാരികതയും ചേര്‍ത്തുനിര്‍ത്തി കൂട്ടായ്മയുടെ നാടിന്റെ ഉത്സവമായി മാറി കുന്നുമ്മല്‍ കളിയാട്ടം. തിരുവാതിര, കൈകൊട്ടിക്കളി, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം, സ്കിറ്റ് തുടങ്ങിയ ചെറുതും വലുതുമായ നിരവധി പരിപാടികളാണ് ഓരോ ദിവസവും ക്ഷേത്ര തിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്നത്.ലക്ഷ്മി നരസിംഹമൂര്‍ത്തിയുടെ ചൈതന്യം നിറഞ്ഞ ക്ഷേത്രത്തില്‍ കളിയാട്ടത്തിന്റെ ഭാഗമായി എല്ലാദിവസവും രാവിലെ ചാമുണ്ഡി, ഉച്ചയ്ക്ക് വിഷ്ണുമൂര്‍ത്തി, വൈകുന്നേരം ഗുളികന് തുടങ്ങിയ തെയ്യങ്ങള്‍ ഉറഞ്ഞാടി അനുഗ്രഹം നല്‍കും.രാത്രി വിഷ്ണുമൂര്ത്തിയുടെ കുളിച്ചു തോറ്റവും കലാപരിപാടിയും ഉണ്ടാകും. തുലാഭാരം അനുബന്ധ പ്രാര്‍ത്ഥനകള്‍ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. അഞ്ചുദിവസങ്ങളിലായി നടക്കുന്ന കളിയാട്ടം 16 ന് സമാപിക്കും. സമാപന ദിവസത്തില്‍ ഉച്ചയ്ക്ക് 12 . 30 മുതല്‍ 2.30 വരെ അന്നദാനം ഉണ്ടാകും.കുന്നുമ്മലും പരിസരത്തുള്ള നിരവധി ആളുകളുടെയും പ്രവാസികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഓരോ ദിവസവും കളിയാട്ടവും അനുബന്ധ ചടങ്ങുകളും നടക്കുന്നത്
