റീ കൗണ്ടിങ്ങിലും മാറ്റമില്ല; കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് തന്നെ

കാസര്‍കോട് ജില്ലാപഞ്ചായത്തിലെ ബേക്കല്‍,പുത്തിഗെ ഡിവിഷനിലെ റീകൗണ്ടകൗണ്ടിങ് പൂര്‍ത്തിയായി. ഡിവിഷനിലെ മത്സര ഫലത്തില്‍ മാറ്റമില്ലാതായതോടെ ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ബേക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
ഷഹിദ റാഷിദ് കുണിയും പുത്തിഗെയില്‍ ബിജെപി സ്ഥാനാര്‍ഥി മണികണ്ഠറൈയുമാണ് പരാതി നല്‍കിയത്. ബേക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫിലെ ടിവി രാധികയും 17 298 വോട്ടും യുഡിഎഫിലെ ഷഹിദ റാഷിദ് കുണിയ 17031വോട്ടും നേടി. ഭൂരിപക്ഷം 267.
പുത്തിഗെ ഡിവിഷനില്‍ യുഡിഎഫിലെ സോമശേഖരജെ എസ് 15677 നേടിയപ്പോള്‍ ബിജെപിയിലെ മണികണ്ഠറൈ 15259 വോട്ടും നേടി.
ഭൂരിപക്ഷം 418.

 

 

 

error: Content is protected !!