നീലേശ്വരം ഇടത്തോട്ട് തന്നെ; എല്‍ഡിഎഫ് 21, യുഡിഎഫ് 13

നീലേശ്വരം: നീലേശ്വരം നഗ രസഭാതെരഞ്ഞെടുപ്പില്‍ ആധിപത്യമുറപ്പിച്ച് വീണ്ടും എല്‍ഡിഎഫ്.
നഗരസഭാ ഭരണസമിതിയി ലേക്ക് നടന്ന മല്‍സരത്തില്‍ 21 സീറ്റ് നേടിയാണ് ഇടതു മുന്നണി വീണ്ടും അധികാര ത്തിലെത്തിയത്.
വ്യക്തമായ ഭൂരിപക്ഷത്തില്‍-ഇടതുമുന്നണി തുടര്‍ച്ചയായി അധികാര ത്തിലെത്തിയിരിക്കുന്നത്.
യുഡിഎഫിന് നേടാനായത് 13 സീറ്റുകള്‍ മാത്രം.
യുഡിഎഫ് നഗരസഭാ ചെ യര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി കരുതിയിരുന്ന കോണ്‍ഗ്രസ്സ് നേതാവ് എറുവാട്ട് മോഹനന്‍ എട്ടാം വാര്‍ഡ് പട്ടേനയില്‍ നിന്നും പരാജയപ്പെട്ടു.
സിപിഎം ലോക്കല്‍ സിക്രട്ടറിയായിരുന്ന എ. വി. സുരേന്ദ്രനാണ് എട്ടാം വാര്‍ഡില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
തവണ വാര്‍ഡില്‍ നിന്നും വിജയിച്ച ജയശ്രീയേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തിനാണ് ഏ. വി. സുരേന്ദ്രന്‍ എറുവാട്ട്
മോഹനനെ പരാജയപ്പെടു ത്തിയത്.
എല്‍ഡിഎഫ് നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിപ്പിച്ച നഗരസഭാ വൈസ് ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫി 33-ാം വാര്‍ഡ് കണിച്ചിറയില്‍ നിന്ന് 287 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണനെ പരാജയ പ്പെടുത്തിയത്. മുന്‍ നഗരസഭാംഗമായ തെയ്യം കലാകാരന്‍ പി. വി. സുരേഷ് ബാബു വാര്‍ഡ് 5 പാലക്കാട്ട് നിന്നും വിജയിച്ചു.
കഴിഞ്ഞ ഭ
ണസമിതിയില്‍ യുഡിഎഫ് നഗരസഭാ ഭരകക്ഷി നേതാവായ പി. ഷജീര്‍ വാര്‍ഡ് 21 കരുവാച്ചേരിയില്‍ നിന്ന് വിജയിച്ചു.
തട്ടാച്ചേരി 18-ാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. പി. ശ്രീനിവാസന്‍ വാര്‍ഡ് 17 പേരോലില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. ശാന്ത, വാര്‍ഡ് 16 കാര്യങ്കോട് നിന്ന് സിപിഎം റിബല്‍ ഏ. വി. വാസന്തിയെ പരാജയപ്പെടുത്തി പി. കെ. ഷിജിത, വാര്‍ഡ് 15 കുഞ്ഞിപ്പുളിക്കാലില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. പി. സതീശന്‍, വാര്‍ഡ് 2 പടിഞ്ഞാറ്റം കൊഴുവലില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. വിനോദ് കുമാര്‍ എന്നിവര്‍ വിജയിച്ചവരിലുള്‍പ്പെടും.എസ്ഡിപിഐയുടെ പക്കലുണ്ടായിരുന്ന അഴീത്തല വാര്‍ഡ് യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തു. ബിജെപിക്ക് നഗരസഭയില്‍ അക്കൗണ്ട് തുറക്കാനായില്ല.

 

error: Content is protected !!