വെള്ളിക്കോത്ത്:ഇടത്തില്‍ വീട് തറവാട് കളിയാട്ടം ഡിസംബര്‍ 13, 14 തീയ്യതികളില്‍ നടക്കും. 13 ന് രാത്രി 8മണിക്ക് പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം, 9ന് കുളിച്ചു തോറ്റങ്ങള്‍, തുടര്‍ന്ന് അഞ്ചണങ്ങും ഭൂതം, ആര്യക്കര ഭഗവതി, പടവീരന്‍ തെയ്യം. 14 ന് രാവിലെ 4മണിക്ക് പൊട്ടന് തെയ്യം, 10മണിക്ക് വിഷ്ണുമൂര്‍ത്തി, 12മണിക്ക് ചുളിയാര്‍ ഭഗവതി. 3മണിയോടെ തറവാട് ധര്‍മ്മ ദൈവമായ മൂവാളംകുഴി ചാമുണ്ഡി. വൈകീട്ട് 6 ന് ഗുളികന് തെയ്യത്തോടുകൂടി സമാപനം.
