ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ക്കും ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ചിത്താരിയില്‍ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറെയും ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമം.യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അജാനൂരിലെ 24-ാം വാര്‍ഡിലെ ചിത്താരി ഹിമായത്തുല്‍ യു.പി സ്‌കൂള്‍ ബൂത്ത് ഏജന്റുമാരായിരുന്ന ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം യു ഡി എഫ് പ്രവര്‍ത്തകര്‍ ഇന്നലെ വൈകീട്ട് 6.45 ന് ഭീഷണി ഉയര്‍ത്തിയിരുന്നു. ഐ. എന്‍. എല്‍ പ്രവര്‍ത്തകരെ സുരക്ഷിതമായി വീടുകളിലേക്ക് എത്തിക്കുന്നതിനിടെ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ യു.ഡി.എഫ് പ്രവര്‍ത്തകര്‍
ആക്രമിക്കുകയും അരമണിക്കൂര്‍ നേരം തടഞ്ഞു വെക്കുകയും ചെയ്തതായി പരാതി. ബൂത്തിന് സമീപത്തെ ഇടവഴിയില്‍ പൊലീസ് വാഹനം തടയുകയും ഐ.എന്‍.എല്‍ പ്രവര്‍ത്തകരെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.അതിനിടെ ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ ഇന്‍സ്‌പെക്ടറെ പിടിച്ചു വലിച്ച് നെഞ്ചില്‍ കൈകൊണ്ട് ചുരുട്ടി ഇടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
സി.എച്ച് നിസാമുദ്ദീനും കണ്ടാലറിയാവുന്ന 19 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

 

error: Content is protected !!