കാഞ്ഞങ്ങാട്: ഗുഡ്സ് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകന് മരിച്ചു. പഴയകാല സംഘ പ്രവര്‍ത്തകനും ബി ജെ.പി .മുന്നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനുമായ എല്‍ വി ടെമ്പിളിന് സമീപം താമസിക്കുന്ന ഇ.ശ്രീധരന് നായറാണ് (88) മരിച്ചത്. ഇന്നലെ രാത്രി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് എല്‍ വി ടെമ്പിളിന് സമീപം വെച്ചായിരുന്നു അപകടം. ഭാര്യ: കൗമുദിയമ്മ. മക്കള്‍: ലത (എറണാകുളം), കല(പ്രധാനാധ്യാപിക, നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍), സന്ധ്യ (അധ്യാപിക ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നീലേശ്വരം), ലേഖ (അധ്യാപിക, ഹയര്‍സെക്കണ്ടറി സ്കൂള്‍ തോട്ടട). മരുമക്കള്‍: ഉല്പല് വി നായര്‍ (സിനിമാ ക്യാമറാമാന്), എം വി ജയകൃഷ്ണന് നമ്പ്യാര്‍ (പള്ളിക്കര), കെ അജയകുമാര്‍ (പ്ലാന്റ്ര്‍), കെ മധുസൂദനന് (അബുദാബി).
